തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിൽ അതിക്രമിച്ചുകയറി തന്നെ പീഡിപ്പിച്ച പ്രതിയെ ഐ ടി ജീവനക്കാരി തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലോറി ഡ്രൈവറെയാണ് യുവതി തിരിച്ചറിഞ്ഞത്. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനാണ് പിടിയിലായിരിക്കുന്നത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്.
|
മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
തമിഴ്നാട്ടിൽ ബെഞ്ചമിനെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഇയാൾ ഉപദ്രവിക്കാറുണ്ടെന്നു പോലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെയാണ് പീഡനം നടത്തിയതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു.
കൃത്യം നടത്തിയതിന് ശേഷം ഇയാൾ ആറ്റിങ്ങലിലേക്ക് പോയതായും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
ALSO READ: അച്ഛനൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയില്‍പ്പെട്ട് 12കാരന് മരിച്ചു





