കെനിയന്‍ സൈനിക മേധാവിയും 9 കമാന്‍ഡര്‍മാരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
|
നെയ്‌റോബി: കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കെനിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ അപകടത്തിലാണ് സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല്ലയും 9 കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടത്. കെനിയന്‍ പത്തുപേര്‍ മരിച്ചതെന്ന് പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. രണ്ടുസൈനികര്‍ പരുക്കുകളോടെ ക്ഷപ്പെട്ടു. യുദ്ധവിമാന പൈലറ്റായ ഒഗോല, കഴിഞ്ഞ വര്‍ഷമാണ് സൈനിക മേധാവിയായി നിയമിതനായത്. 40 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ എല്‍ജിയോ മറക്വെറ്റ് കൗണ്ടിയില്‍ പ്രാദേശികസമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 നാണ് അപകടമുണ്ടായത്. പ്രദേശത്തെ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ചെസെഗോണ്‍ ഗ്രാമത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.
അപകടത്തെ തുടര്‍ന്ന് പ്രസിഡന്റ് ദേശീയ സുരക്ഷാ കൗണ്‍ലിന്റെ അടിയന്തര യോഗം വിളിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കെനിയ എയര്‍ഫോഴ്‌സ് അന്വേഷണ സംഘത്തെ അയച്ചതായി വില്യം റൂട്ടോ വ്യക്തമാക്കി. സൈനികമേധാവിയുടെ മരണത്തില്‍ പ്രസിഡന്റ് രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Kenya Military Chief, 9 Others Killed In Helicopter Crash


