15
Jul 2025
Tue
15 Jul 2025 Tue
Kerala couples flee after multi crore scam in Bangaluru

മികച്ച ലാഭം വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരില്‍ നിന്ന് കോടികള്‍ വാങ്ങി കടന്നുകളഞ്ഞ മലയാളി ദമ്പതികള്‍ക്കായി പോലീസ് തിരച്ചില്‍. ബംഗളുരുവിലാണ് സംഭവം.(Kerala couples flee after multi crore scam in Bangaluru) 25 വര്‍ഷമായി ബംഗളുരുവില്‍ എആന്‍ഡ്എ ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് നടത്തിവന്നിരുന്ന ടോമിയും ഷൈനിയുമാണ് കോടിക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നാടുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വന്‍തുക ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചതെന്നാണ് വിവരം. നിക്ഷേപത്തുകയുടെ 15 ശതമാനം മുതല്‍ 20 ശതമാനം വരെയായിരുന്നു ലഭം നല്‍കിയിരുന്നത്. തുടക്കത്തില്‍ ലാഭം കൈമാറിയതോടെ കൂടുതല്‍ പേര്‍ നിക്ഷേപവുമായി രംഗത്തുവന്നു. വന്‍ തുക കൈയില്‍ കിട്ടിയതോടെ ഇരുവരും മുങ്ങുകയായിരുന്നു. ഇരുവരെയും വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് കബളിക്കപ്പെട്ടുവെന്ന് നിക്ഷേപകര്‍ തിരിച്ചറിയുന്നത്. നിലവില്‍ മുന്നൂറോളം പേരാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

മക്കളുടെ വിദ്യാഭ്യാസത്തിനും ചികില്‍സാച്ചെലവിനും വിവാഹത്തിനുമടക്കം നീക്കിവച്ചിരുന്ന പണമാണ് ലാഭം മോഹിച്ച് പലരും ദമ്പതികളുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. ടോമിയും ഷൈനിയും ബംഗളുരുവിലെ സ്വത്തുക്കള്‍ വരെ വിറ്റ് ആ പണവുമായാണ് നാടുവിട്ടതെന്നാണ് രാമമൂര്‍ത്തി നഗര്‍ പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

ALSO READ: വിമാനക്കൂലിയില്‍ ലാഭംനോക്കി വളഞ്ഞുസഞ്ചരിച്ച പ്രവാസി മലയാളിക്ക് 33.38 കോടി രൂപ സമ്മാനം