31
Mar 2026
Sat
31 Mar 2026 Sat

ഇറാന്റെ എണ്ണ കയറ്റുമതിയില്‍ നിര്‍ണായകമായ ഖാര്‍ഗ് ദ്വീപ് തങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലെ വിലക്ക് തുടര്‍ന്നാല്‍ ഇറാന്റെ നിര്‍ണായക എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ദ്വീപ് ആക്രമിച്ചാല്‍ യുഎസുമായി ബന്ധമുള്ള എണ്ണ കേന്ദ്രങ്ങളെല്ലാം ചാരമാക്കി മാറ്റുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ഇറാനെതിരായ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ലോകത്തുടനീളം എണ്ണവില കുതിച്ചുകയറുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഖാര്‍ഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദത്തിനു ശേഷവും ദ്വീപില്‍ നിന്നുള്ള എണ്ണ കയറ്റുമതി നിര്‍ബാധം തുടരുകയാണെന്ന് ഇറാന്‍ മാധ്യമമായ ഐആര്‍എന്‍എ പ്രവിശ്യാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലേറെ ഖാര്‍ഗ് ദ്വീപിലാണുള്ളത്. യുദ്ധം ആരംഭിച്ചതിനുശേഷം 40 ശതമാനത്തിലേറെ വര്‍ധനവാണ് ക്രൂഡോയിലില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം യുഎസിന്റെ ഗള്‍ഫ് മേഖലയിലെ സൈനികകേന്ദ്രങ്ങള്‍ക്കും ഇസ്രായേലിനും നേരെയുള്ള ആക്രമണം ഇറാനും തുടരുകയാണ്.

ALSO READ: ഇറാനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് റിലീജ്യസ് ലിബര്‍ട്ടി കമ്മിഷനിലെ ഏക മുസ് ലിം രാജിവച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക