03
Jul 2025
Wed
03 Jul 2025 Wed
Kerala expat dies in Flight while on the way to home land

ബഹ്റയ്‌നില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി മുഹമ്മദ്-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്സല്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്‌റയ്‌നില്‍ നിന്നു കരിപ്പൂരിലേക്ക് പോയ വിമാനത്തിലെ യാത്രികനായിരുന്നു അഫ്‌സല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനത്തില്‍ വച്ച് കുഴഞ്ഞുവീണ അഫ്‌സലിനെ കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു മാസം മുമ്പാണ് അഫ്സല്‍ ബഹ്റയ്‌നിലെത്തിയത്. കോള്‍ഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ഇവിടെ ചികില്‍സതേടിയിട്ടും വലിയ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് നാട്ടിലേക്കു പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. സഹോദരിമാര്‍: ഹാജറ, തസ്നീമ, ഉമ്മുകുല്‍സു.

ALSO READ: ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്ന് ഭര്‍ത്താവ്