22
May 2023
Tue
22 May 2023 Tue

പ്രവാസി മലയാളിക്ക് സൗദിയില്‍ 4.41 കോടി രൂപ സമ്മാനം. ജുബൈലില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് ആയി ജോലി നോക്കുന്ന റിനു രാജിനാണ് 20 ലക്ഷം റിയാല്‍ സമ്മാനമായി ലഭിച്ചത്. ഷോപ് ആന്‍ഡ് വിന്‍ സമ്മാനപദ്ധതിയായ ഐഡിയല്‍ ടിക്കറ്റ് ആണ് റിനു രാജിനെ ജേതാവാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദിയില്‍ സകുടുംബം താമസിക്കുന്ന റിനു രാജിന്റെ ഭാര്യ നഴ്‌സ് ആണ്. മകന്‍ വിദ്യാര്‍ഥിയാണ്. 50 ദിര്‍ഹം മുടക്കിയാണ് റിനു രാജ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. അപ്രതീക്ഷിതമായാണ് ഐഡിയല്‍ അധികൃതരില്‍ നിന്ന് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സന്തോഷവാര്‍ത്തയറിക്കുന്ന ഫോണ്‍കോളെത്തിയതെന്ന് റിനു രാജ് പറയുന്നു.