08
May 2024
Thu
08 May 2024 Thu
Kerala girl seriously injured in London Shooting

ലണ്ടനിൽ മലയാളി ബാലികയ്ക്ക് വെടിയേറ്റു. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ മരിയയ്ക്കാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. ലിസയടക്കം അഞ്ചുപേർക്കാണ് വെടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് കുട്ടിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക