കൊച്ചി: കേരളത്തിൽ റെക്കോഡ് ഭേദിച്ച് കുതിച്ച സ്വർണവില പ്രതീക്ഷ നൽകി താഴേക്കിറങ്ങുകയാണ്. മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിലെത്തിയ വില പിന്നീടുള്ള ദിവസങ്ങളിൽ നേരിയ കുറവുകൾ രേഖപ്പെടുത്തിയതോടെയാണ് പ്രതീക്ഷ നൽകിയത്. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലാണ് വ്യാപരം നടന്നിരുന്നത് എങ്കിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 65,720 രൂപ എന്ന നിരക്കിലാണ് അണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8215 രൂപയായി കുറഞ്ഞു.
|
വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. 109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികൾ കാണുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനിൽ)
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-25 | Rs. 63,520 (Lowest of Month) |
| 2-Mar-25 | Rs. 63,520 (Lowest of Month) |
| 3-Mar-25 | Rs. 63,520 (Lowest of Month) |
| 4-Mar-25 | 64080 |
| 5-Mar-25 | 64520 |
| 6-Mar-25 | 64160 |
| 7-Mar-25 | 63920 |
| 8-Mar-25 | 64320 |
| 9-Mar-25 | 64320 |
| 10-Mar-25 | 64400 |
| 11-Mar-25 | 64160 |
| 12-Mar-25 | 64520 |
| 13-Mar-25 | 64960 |
| 14-Mar-25 | 65840 |
| 15-Mar-25 | 65760 |
| 16-Mar-25 | 65760 |
| 17-Mar-25 | 65680 |
| 18-Mar-25 | 66000 |
| 19-Mar-25 | 66320 |
| 20-Mar-25 | Rs. 66,480 (Highest of Month) |
| 21-Mar-25 | 66160 |
| 22-Mar-25 | 65840 |
| 23-Mar-25 Yesterday » |
65840 |
| 24-Mar-25 Today » |
Rs. 65,720 |
Kerala Gold Market: Prices fell today but still above 66,000


