18
Mar 2025
Thu
18 Mar 2025 Thu
Kerala Gold Price: Gold price increased in Kerala today

കേരളത്തിലെ സ്വര്‍ണവില വീണ്ടും ഉയരുകയാണ്. എല്ലാ റെക്കോര്‍ഡും മറികടന്ന് കുതിച്ച സ്വര്‍ണവിലയില്‍ പിന്നീട് കുറവുകള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ 80 രൂപ വര്‍ദ്ധിച്ചു. ഇതിന് പിന്നാലെയാണ് ഇന്നും കൂടിയത്. 320 രൂപയുടെ വന്‍ വര്‍ദ്ധനവ് ആണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8235 രൂപയായി. ഇതോടെ രണ്ട് ദിവസത്തിനിടെ ഒരു പവന് 400 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പവന് 65,880 രൂപ എന്ന നിരക്കിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. വെള്ളി വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. 111.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് നല്‍കേണ്ടത്. 1,11,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികള്‍ കാണുന്നത്.

സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികൾ കാണുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനിൽ)

Date Price of 1 Pavan Gold (Rs.)
1-Mar-25 Rs. 63,520 (Lowest of Month)
2-Mar-25 Rs. 63,520 (Lowest of Month)
3-Mar-25 Rs. 63,520 (Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25

Gold trading platform
64520
13-Mar-25 64960
14-Mar-25 65840
15-Mar-25 65760
16-Mar-25 65760
17-Mar-25 65680
18-Mar-25 66000
19-Mar-25 66320
20-Mar-25 Rs. 66,480 (Highest of Month)
21-Mar-25 66160
22-Mar-25 65840
23-Mar-25 65840
24-Mar-25 65720
25-Mar-25 65480
26-Mar-25
Yesterday »
65560
27-Mar-25
Today »
Rs. 65,880

Kerala Gold Price: Gold price increased in Kerala today