|
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുക തന്നെയാണ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണ വില പക്ഷേ ഇന്ന് പേരിന് മാത്രം കുറവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണവില ഇടിഞ്ഞത്. കഴിഞ്ഞ ദിവസം പവന് 320 രൂപ കൂടിയതോടെ വില 58,720 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 40 രൂപ കൂടി. വില 7340 രൂപയായിരുന്നു.
ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7330 രൂപ നല്‍കണം. പവന് 80 രൂപ കുറഞ്ഞ് വില 58,640 രൂപയിലും എത്തി. 58,640 രൂപയാണ് ഒരു പവന്റെ വിലയെങ്കിലും പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 62,000 രൂപയെങ്കിലും ചുരുങ്ങിയത് കൊടുക്കേണ്ടിവരും.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.
ജനുവരിയിലെ വില വ്യത്യാസം
| Date | Price of 1 Pavan Gold (Rs.) |
| 1-Jan-25 | Rs. 57,200 (Lowest of Month) |
| 2-Jan-25 | 57440 |
| 3-Jan-25 | 58080 |
| 4-Jan-25 | 57720 |
| 5-Jan-25 | 57720 |
| 6-Jan-25 | 57720 |
| 7-Jan-25 | 57720 |
| 8-Jan-25 | 57800 |
| 9-Jan-25 | 58080 |
| 10-Jan-25 | 58280 |
| 11-Jan-25 | 58520 |
| 12-Jan-25 | 58520 |
| 13-Jan-25 Yesterday » |
Rs. 58,720 (Highest of Month) |
| 14-Jan-25 Today » |
Rs. 58,640 |


