|
കൊച്ചി: രണ്ടാഴ്ച താഴേക്ക് പതിച്ച സ്വർണ്ണവില തിരിച്ച് കയറുന്നതിൻ്റെ സൂചന. രണ്ടാഴ്ചയ്ക്കുള്ളിൽ 3,300 ഓളം രൂപ ആണ് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയും ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് പക്ഷെ നേരിയ മുന്നേറ്റം. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 55,560 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ മാത്രം 880 രൂപ ഇടിഞ്ഞ് 56,000 രൂപയില്‍ താഴെ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,573 ഡോളര്‍ നിലവാരത്തിലാണ്. സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഈ നിലവാരത്തിലേയ്ക്ക് സ്വർണ വില കൂപ്പ് കുത്തുന്നത്.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വർണ വിപണിയെ ബാധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.
നവംബറിലെ വില മാറ്റം
| Date | Price of 1 Pavan Gold (Rs.) |
| 1-Nov-24 | Rs. 59,080 (Highest of Month) |
| 2-Nov-24 | 58960 |
| 3-Nov-24 | 58960 |
| 4-Nov-24 | 58960 |
| 5-Nov-24 | 58840 |
| 6-Nov-24 | 58920 |
| 7-Nov-24 | 57600 |
| 8-Nov-24 | 58280 |
| 9-Nov-24 | 58200 |
| 10-Nov-24 | 58200 |
| 11-Nov-24 | 57760 |
| 12-Nov-24 |
|
Gold coin collection
|
56680 |
| 13-Nov-24 | 56360 |
| 14-Nov-24 Yesterday » |
Rs. 55,480 (Lowest of Month) |
| 15-Nov-24 Today » |
Rs. 55,560 |


