29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
SUV Crash Kills 13

ജാർഖണ്ഡിലെ റാംഗഢ് ജില്ലയിൽ അമിതവേഗത്തിലെത്തിയ സ്കോർപിയോ മറ്റൊരു വാഹനത്തിലിടിച്ച് 13 പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാഞ്ചി–പട്ന ദേശീയപാതയിൽ കുജു മേഖലയിലെ പൈങ്കി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് നിയന്ത്രണം വിട്ട സ്കോർപിയോ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 14 പേരും ബിഹാറിലെ നളന്ദ ജില്ലക്കാരാണെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽപ്പെട്ടവരെ പുലർച്ചെ 2.30ഓടെ റാംഗഢ് സദർ ആശുപത്രിയിലെത്തിച്ചു. എന്നാൽ 13 പേരും ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് റാംഗഢ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അലോക് രഞ്ജൻ അറിയിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമിതവേഗമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement