Kerala gold rate decrease കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,965 രൂപയായി കുറഞ്ഞു. പവന്റെ വില 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 91,800 രൂപയായും 14 കാരറ്റിന്റെ വില 71,480 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിരുന്നു.
|
ആഭരണങ്ങള്‍ വാങ്ങാന്‍ നില്ക്കുന്നവര് ഒരേസമയം ആശ്വാസത്തിലും ആശങ്കയിലുമാണ്. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യത ഉണ്ടെന്നതാണ് കാരണം.
മിനിഞ്ഞാന്ന് രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 1,17,720 രൂപയും ഉച്ചയ്ക്ക് ശേഷം 1,16,920 രൂപയുമായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം വര്‍ധനയുണ്ടാകുമോ എന്ന ഭയം പലരെയും രാവിലെ തന്നെയുള്ള പര്‍ച്ചേസിന് പ്രേരിപ്പിക്കുന്നുണ്ട്.
ജനുവരിയില്‍ വന്‍കുതിപ്പുകള്‍ നടത്തിയ സ്വര്‍ണം ഈ മാസം പൊതുവെ താഴ്ന്ന നിലയിലാണ്. ആഗോള സമ്പദ്വ്യവസ്ഥയില് അനിശ്ചിതത്വം തുടരുന്നതും ട്രംപിന്റെ നിലയ്ക്കാത്ത താരിഫ് ഭീഷണികളും അടക്കം വിലയെ ബാധിക്കുന്നുണ്ട്.
ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 100 ഡോളറിന്റെ കുറവാണുണ്ടായത്. 4824 ഡോളറിലാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 2.02 ശതമാനത്തിന്റെ ഇടിവാണ് ഇന്നുണ്ടായത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. രണ്ടാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍ വ്യാപാരം നടത്തുന്നത്.
ഇതിനൊപ്പം സ്വര്‍ണ, വെള്ളി വിപണികളിലെ ലാഭമെടുപ്പും വില ഇടിയുന്നതിനുള്ള കാരണമായി മാറി. വരും ദിവസങ്ങളില്‍ ഇറാന്-യു.എസ് യുദ്ധമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. യുദ്ധം ഒഴിവാക്കാന്‍ ഇന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഫെബ്രുവരിയിലെ സ്വര്‍ണവില
1. 117760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 (Evening)
5. 1,13,240
6. 1,11,720
ജനുവരിയിലെ സ്വര്‍ണവില
1. 99,040 (Lowest of Month)
2. 99880
3. 99600
4. 99600
5. 100760 (Morning), 101080 (Afternoon), 101360 (Evening)
6. 101800
7. 102280 (Morning), 101400 (Evening)
8. 101200
9. 101720 (Morning), 9 102160 (Evening)
10. 103000
11. 103000
12. 104240
13. 104520
14. 105320 (Morning), 105600 (Evening)
15. 105000 (Morning), 105320 (Evening)
16. 105160
17. 105440
18. 105440
19. 106840 (Morning), 107240 (Evening)
20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)
21. 113520 (Morning), 115320 (Noon), 114840 (Evening)
22. 113160
23. 117120 (Morning), 115240 (Afternoon)
24. 116320 (Morning), 117520 (Evening)
25. 117520
26. 119320 (Morning),118760 (Afternoon)
27. 118760
28. 121120 (Morning), 122520 (Afternoon)
29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)
30. 125120 (Morning), 124080 (Afternoon)
31. 117760





