സ്വര്‍ണവില 5 മാസത്തെ ഉയര്‍ന്ന നിരക്കില്‍; ഈ പോക്ക് പോയാല്‍ 50,000 കടക്കും
|
കൊച്ചി: രാജ്യത്ത് സ്വര്‍ണ്ണ വില പിടി കൊടുക്കാതെ കുതിച്ചുയരുകയാണ്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നാം തീയ്യതി 42,680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അത് കുതിച്ചുയര്‍ന്നു. ഇതുവരെ 2760 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.
22 കാരറ്റ് സ്വര്‍ണത്തില്‍ പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 45440 രൂപയായി. 45320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്നലത്തെ 5655 എന്നതില്‍ നിന്നും 5680 ലേക്ക് എത്തി. 24 കാരറ്റ് സ്വര്‍ണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പവന് 128 രൂപ വര്‍ധിച്ച് 49568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വര്‍ധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്നത്തെ വില്‍പ്പന. ഇന്നലെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 45,320 രൂപയായിരുന്നു. ഗ്രാമിന് 5,665 രൂപ.
ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത ദിവസം തന്നെ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കും. ഈ നിരക്കില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നവംബര്‍ പകുതിയോടെ സ്വര്‍ണ വില 50000 കടന്നേക്കുമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒക്ടോബര്‍ മാസം ഒന്നാം തീയ്യതി 42080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില പിടിവിട്ട് കുതിക്കുകയായിരുന്നു.
മെയ് മാസം അഞ്ചാം തിയതി രേഖപ്പെടുത്തിയ പവന് 45760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. സമീപ ദിവസങ്ങളില്‍ തന്നെ സ്വര്‍ണ വില ഈ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനാണ് സാധ്യത.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





