|
കൊച്ചി: കേരളത്തില്‍ സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് തന്നെയാണ്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണ വിപണിയില്‍ ഇന്ന് 80 രൂപയുടെ നേരിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തില്‍ പവന്റെ വില 64,400 രൂപയായി ഉയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8050 രൂപയാണ് നല്‍കേണ്ടത്.
ഇന്ന് വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. 106 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില. 1,06,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനില്‍)
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-25 | Rs. 63,520 (Lowest of Month) |
| 2-Mar-25 | Rs. 63,520 (Lowest of Month) |
| 3-Mar-25 | Rs. 63,520 (Lowest of Month) |
| 4-Mar-25 | 64080 |
| 5-Mar-25 | Rs. 64,520 (Highest of Month) |
| 6-Mar-25 | 64160 |
| 7-Mar-25 | 63920 |
| 8-Mar-25 | 64320 |
| 9-Mar-25 Yesterday » |
64320 |
| 10-Mar-25 Today » |
Rs. 64,400 |


