16
Oct 2024
Tue
16 Oct 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തില്‍ എല്ലാ റെക്കോഡും ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണവില. കഴിഞ്ഞ ഒരുമാസമായി ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കിയാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് രാവിലെ പവന് 59,000 എന്ന പുതിയ ചരിത്രവും സ്വര്‍ണം സൃഷ്ടിച്ചു. ഇന്ന് 59,000 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7315 രൂപയാണ് നല്‍കേണ്ടത്. പണിക്കൂലി കൂടി നോക്കുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 62,000 നടുത്ത് കൊടുക്കേണ്ടി വരും.

ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വിപണി 59000 രൂപയിലെത്തുന്നത്. ഇന്നലെ പവന് 360 രൂപകുറഞ്ഞതോടെ ആശ്വസം ഉണ്ടായെങ്കിലും ഇന്ന് രാവിലെ ഇടിഞ്ഞതെല്ലാം തിരുത്തി കുറിക്കുകയായിരുന്നു. അതിന് മുമ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്.

ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്.

ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. പിന്നീട് 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഒക്ടോബറിലെ സ്വര്‍ണ്ണ നിരക്ക്

Date Price of 1 Pavan Gold (Rs.)
1-Oct-24 56400
2-Oct-24 56800
3-Oct-24 56880
4-Oct-24 56960
5-Oct-24 56960
6-Oct-24 56960
7-Oct-24 56800
8-Oct-24 56800
9-Oct-24 56240
10-Oct-24 Rs. 56,200 (Lowest of Month)
11-Oct-24 56760
12-Oct-24 56960
13-Oct-24 56960
14-Oct-24 56960
15-Oct-24 56760
16-Oct-24 57120
17-Oct-24 57280
18-Oct-24 57920
19-Oct-24 58240
20-Oct-24 58240
21-Oct-24 58400
22-Oct-24 58400
23-Oct-24 58720
24-Oct-24 58280
25-Oct-24 58360
26-Oct-24 58880
27-Oct-24 58880
28-Oct-24
Yesterday »
58520
29-Oct-24
Today »
Rs. 59,000 (Highest of Month)