16
Oct 2024
Wed
16 Oct 2024 Wed
Kerala Gold Rate: Gold rose by Rs 840 today; breaks all-time record and surges

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാനത്ത് എല്ലാ റെക്കോഡും ഭേദിച്ച് മുന്നേറുകയാണ് ഓരോ ദിവസവും സ്വര്‍ണവില. കഴിഞ്ഞ ഒരുമാസമായി ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കി സ്വര്‍ണവില കുതിക്കുകയാണ്. ഇന്ന് രാവിലെ പവന് വിപണി തുടങ്ങിയപ്പോള്‍ സ്വര്‍ണവില 60,000 ലേക്ക് കടക്കുകയാണെന്ന സൂചനയും നല്‍കി. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. പണിക്കൂലി കൂടി നോക്കുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 63,000 നടുത്ത് കൊടുക്കേണ്ടി വരും.

ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വിപണി 59000 രൂപ കടക്കുന്നത്. മിനിയാന്ന് പവന് 360 രൂപകുറഞ്ഞതോടെ ആശ്വസം ഉണ്ടായെങ്കിലും ഇന്ന് രാവിലെ ഇടിഞ്ഞതെല്ലാം തിരുത്തി കുറിക്കുകയായിരുന്നു. അതിന് മുമ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

October Gold Rate

Date Price of 1 Pavan Gold (Rs.)
1-Oct-24 56400
2-Oct-24 56800
3-Oct-24 56880
4-Oct-24 56960
5-Oct-24 56960
6-Oct-24 56960
7-Oct-24 56800
8-Oct-24 56800
9-Oct-24 56240
10-Oct-24 Rs. 56,200 (Lowest of Month)
11-Oct-24 56760
12-Oct-24 56960
13-Oct-24 56960
14-Oct-24 56960
15-Oct-24 56760
16-Oct-24 57120
17-Oct-24 57280
18-Oct-24 57920
19-Oct-24 58240
20-Oct-24 58240
21-Oct-24 58400
22-Oct-24 58400
23-Oct-24 58720
24-Oct-24 58280
25-Oct-24 58360
26-Oct-24 58880
27-Oct-24 58880
28-Oct-24 58520
29-Oct-24
Yesterday »
59000
30-Oct-24
Today »
Rs. 59,520 (Highest of Month)

 

Kerala Gold Rate: Today’s hike is Rs 520 Gold price to 60,000