11
Apr 2024
Mon
11 Apr 2024 Mon

ഈ വർഷത്തെ ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു: ഓരോ എയർപോർട്ട് വഴിയും ഓരോ നിരക്ക്; വിശദാംശങ്ങൾ അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. ഓരോ എയർപോർട്ട് വഴിയും പോകുന്നവർക്ക് ഓരോ നിരക്ക് ആണ്. കോഴിക്കോട് കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവർ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം.

കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം. കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കരിപ്പൂർ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക