
കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. കേസില്‍ അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ചാണ് കോടതി ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ചത്. അതേസമയം ദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
![]() |
|
ദുല്‍ഖറില്‍ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തെന്നും ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വാദിച്ചു. അതേസമയം വര്‍ഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തതെന്നു കോടതി ചൂണ്ടിക്കാട്ടി. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇതെന്നും ഒടുവില്‍ എത്തിയ ഉടമയാണ് ദുല്‍ഖര്‍ സല്‍മാനെന്നും കോടതി നിരീക്ഷിച്ചു. ആരാണ് ഇതില്‍ യഥാര്‍ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി കസ്റ്റംസ് അഭിഭാഷകനോടു ചോദിച്ചു. ഓരോ വണ്ടിയുടെയും വിവരങ്ങള്‍ പ്രത്യേകം പറയണമെന്നും വിവരങ്ങള്‍ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു.