29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
DIVORCE

വിവാഹം മാത്രമല്ല, വിവാഹ മോചനവും ആഘോഷിക്കുന്ന കാലമാണിന്ന്. ഏതോ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട പോലെയുള്ള ഇത്തരം ആഘോഷ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപ്പോള്‍ കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നു.

ബിരാദാര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവാവിനെ അമ്മ പാലില്‍ കുളിപ്പിക്കുന്നതാണ് വിഡിയോയുടെ തുടക്കം. പുതു വസ്ത്രങ്ങളണിഞ്ഞ് കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം പങ്കിടുന്നതും വിഡിയോയില്‍ കാണാം.

120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് നല്‍കിയാണ് വിവാഹമോചനം നേടിയതെന്ന് യുവാവ് കേക്കില്‍ എഴുതിയിട്ടുണ്ട്. ‘ജീവിതത്തില്‍ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല. തിരികെ നല്‍കി. ഇപ്പോള്‍ സിംഗിളാണ് സന്തോഷവാനാണ് സ്വതന്ത്രനാണ്. എന്റെ ജീവിതം എന്റെ നിയമങ്ങളാണ്’ എന്നാണ് വിഡിയോയുടെ തലക്കെട്ട്.

30 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. എന്നാല്‍, അഭിനന്ദനത്തോടൊപ്പം വലിയ വിമര്‍ശനവും വിഡിയോയ്ക്ക് എതിരേ ഉയരുന്നുണ്ട്. യുവാവിനെ ‘അമ്മ കുട്ടി’ എന്നാണ് കമന്റ് ബോക്‌സില്‍ പലരും എഴുതുന്നത്.

നിങ്ങളുടെ ഭാര്യ ടോക്‌സിക് ബന്ധം അവസാനിപ്പിച്ചതായി തോന്നുന്നു. അവള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ അമ്മയോടൊപ്പം നില്‍ക്കൂ എന്നാണ് ഒരു കമന്റ്. ജീവിതത്തില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ അമ്മ കുട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുക എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement