02
Apr 2024
Thu
02 Apr 2024 Thu
Kerala Highcourt full bench passed resolution about lawyers gown

കൊച്ചി: അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് തല്‍ക്കാലികമായി ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. സംസ്ഥാനത്തുടനീളം കനത്ത ചൂട് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് നടപടി. ജില്ലാ കോടതികളിലും ഹൈക്കോടതികളിലും വെള്ള ഷര്‍ട്ടും ബാന്‍ഡും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിര്‍ബന്ധമില്ല.(Kerala Highcourt full bench passed resolution about lawyers gown)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 31 വരെയാണ് ഇളവെന്ന് ഹൈക്കോടതി ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതികളില്‍ ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക