17
Feb 2024
Sun
17 Feb 2024 Sun
kerala man stabbed to death father in usa

അമേരിക്കയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു. ന്യൂജഴ്‌സിയിലെ പരാമസില്‍ താമസിക്കുന്ന മെല്‍വിന്‍ തോമസ് (32) ആണ് പിതാവ് മാനുവല്‍ തോമസി(61)നെ കുത്തിക്കൊന്നത്. ഫെബ്രുവരി 14നായിരുന്നു മെല്‍വിന്‍ കൊലപാതകം നടത്തിയത്.(kerala man stabbed to death father in usa)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ മെല്‍വിന്‍ രണ്ടു ദിവസത്തിന് ശേഷം വിവരം പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകം പുറംലോകമറിയുന്നത്. പൊലീസ് വീട്ടിലെത്തി നടത്തിയ തിരച്ചിലില്‍ മാനുവലിന്റെ മൃതദേഹം ബേസ്‌മെന്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു. മാനുവലിന്റെ ഭാര്യ ലിസ 2021ല്‍ മരിച്ചതാണ്. ലെവിന്‍, ആഷ്ലി എന്നിവരാണ് മാനുവലിന്റെ മറ്റു മക്കള്‍.