09
Oct 2025
Tue
ഒരു പൂവന്‍ കോഴിക്ക് പരമാവധി എത്ര വില കിട്ടും? അഞ്ഞൂറോ ആയിരമോ എന്ന് പറയാന്‍ വരട്ടെ. ചെണ്ടയാട് കുനുമ്മല്‍ കല്ലറക്കല്‍ ജുമാ മസ്ജിദില്‍ ഒരു കോഴി വിറ്റു പോയത് 41,000 രൂപയ്ക്കാണ്. ജീലാനി അനുസമരണത്തിന്റെ ഭാഗമായി നടന്ന ലേലം വിളിയിലാണ് കോഴി താരമായത്. 500 രൂപയില്‍ തുടങ്ങിയ ലേലം പിന്നീട് വാശിയേറി 41000 ല്‍ എത്തുകയായിരുന്നു.
![]() |
|
പള്ളികമ്മിറ്റി മുന്‍ പ്രസിഡന്റ് പി.സി ഖാദര്‍ ഹാജിയാണ് പൂവന്‍കോഴി പള്ളിയിലേക്ക് സംഭാവന നല്‍കിയത്. പള്ളി അങ്കണത്തില്‍ ജീലാനി അനുസ്മരണത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിനിടെയാണ് ലേലം വിളി നടന്നത്.
വാശിയേറിയ ലേലത്തില്‍ കുനുമ്മലിലെ വി.പി മുക്ക് കളിക്കൂട്ടുകാര്‍ വാട്ട്‌സപ് കൂട്ടായ്മയാണ് 41000 രൂപയുടെ പൂവന്‍കോഴി സ്വന്തമാക്കിയത്.