18
May 2024
Mon
18 May 2024 Mon
Iranian President Ebrahim Raisi

ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാൻ പ്രസിഡൻ്റ് , വിദേശകാര്യ മന്ത്രി എന്നിവരുടെ മരണത്തിൽ കേന്ദ്ര സർക്കാരും ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിചിരുന്നു. ഇരുവരോടുമുള്ള ആദരസൂചകമായി, നാളെ രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഖാചരണ ദിനത്തിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ അന്നേദിവസം ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ടുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡൻ്റ് ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ എന്നിവർ മരിച്ചത്. അസർബൈജാൻ അതിർത്തിയിൽനിന്ന് മടങ്ങുകയായിരുന്നു സംഘം. കനത്ത മൂടൽമഞ്ഞിനിടെ ഹെലികോപ്റ്റർ മലയിടുക്കിൽ തട്ടിയാണ് അപകടമുണ്ടായത്. പ്രസിഡൻ്റ് ഇബ്രാഹിം റൈസി അടക്കം ഒൻപതുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരും മരണപ്പെട്ടു.