16
Feb 2023
Sun
16 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ കേരളം പുറത്ത്. ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ പഞ്ചാബിനോട് കേരളം 1-1 സമനിലയില്‍ കുരുങ്ങി.ജയിച്ചാല്‍ മാത്രമായിരുന്നു കേരളത്തിന് സെമി യോഗ്യത.ഗ്രൂപ്പ് എയില്‍ നിന്നാണ് കേരളം പുറത്തായത്. ഗ്രൂപ്പ് എയില്‍ പഞ്ചാബും കര്‍ണ്ണാടകയുമാണ് സെമിയില്‍ പ്രവേശിച്ചത്. കേരളത്തിനായി വിശാഖ് മോഹന്‍(24) സ്‌കോര്‍ ചെയ്തപ്പോള്‍ പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോള്‍ നേടി. നിരവധി അവസരങ്ങള്‍ കേരളം സൃഷ്ടിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ ഒരു ഭാഗത്ത് വിലങ്ങ് തടിയായി നിലകൊണ്ടു. മറുഭാഗത്ത് ഭാഗ്യവും ഇന്ന് ചാംപ്യന്‍മാര്‍ക്ക് അന്യം നിന്ന് പോവുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് രാഷ്ട്രത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി സെമി കളിക്കാന്‍ കേരളം ഇല്ലാത്ത നിരാശയിലാണ് ആരാധകര്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക