ആദ്യം ഫുള്‍സ്ലീവ് ഇട്ട് മറച്ചുവച്ചു, ഇനി അത് പറ്റില്ല; തന്റെ രോഗ ചിത്രങ്ങള്‍ പങ്കുവച്ച് ‘കേരള സ്‌റ്റോറി നായിക അദാ ശര്‍മ്മ
|
മുംബൈ: സംഘ്പരിവാര്‍ പ്രൊപ്പഗണ്ട സിനിമയായ ‘ദ കേരള സ്‌റ്റോറി’ ചിത്രത്തിലെ നായിക അദാ ശര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ആരോഗ്യനിലയെ കുറിച്ച് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ശരീരത്തില്‍ സംഭവിച്ച അലര്‍ജിയുടെ ചിത്രങ്ങളാണ് അദ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ തടിപ്പ് കാണുന്നുണ്ടെന്നും മരുന്നിനോടുള്ള പ്രതികരണം കാരണം അവസ്ഥ കൂടുതല്‍ വഷളായെന്നും ചികിത്സയിലാണെന്നും നടി അറിയിച്ചു.
‘കുറച്ച് ദിവസങ്ങളായി എനിക്ക് അസുഖമാണ്. ആദ്യം ശരീരത്തില്‍ ചില തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്, ഫുള്‍സ്ലീവ് ഇട്ട് ഞാന്‍ അത് മറച്ചുവച്ചിരുന്നു, അധികം വൈകാതെ അത് മുഖത്ത് തെളിഞ്ഞു തുടങ്ങി. അപ്പോള്‍ ഞാന്‍ മരുന്ന് കഴിച്ചു. എന്നാല്‍ എനിക്ക് മരുന്നിനോട് അലര്‍ജിയുണ്ടെന്ന് മനസ്സിലായി. എനിക്ക് ഓക്കാനം ഉണ്ടാക്കി. ശരീരത്തില്‍ തടിപ്പ് കൂടി. ആയുര്‍വേദ ചികിത്സയാണ് പിന്നീട് തിരഞ്ഞെടുക്കുന്നത്. അതിനായി കുറച്ചുകാലത്തേക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അടക്കം വിട്ടു നില്‍ക്കുകയാണ്.
അമ്മയോട് ആരോഗ്യം ശ്രദ്ധിക്കുമെന്ന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ഞാന്‍ കുറച്ച് ദിവസത്തേക്ക് ചികില്‍സയ്ക്ക് പോകുകയാണ്. റേഡിയോ ട്രെയിലുകള്‍, സൂം അഭിമുഖങ്ങള്‍, പ്രൊമോ ഷൂട്ടുകള്‍ എന്നിവയ്ക്ക് പകരം ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്റെ അമ്മ എന്നോട് പറഞ്ഞു. ഞാന് ഉടനെ തിരിച്ചുവരും. അതുവരെ പുതിയ സീരിസ് കമാന്‍ഡോയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും” അദ ശര്‍മ്മ പറയുന്നു.
View this post on Instagram


