13
Aug 2024
Sun
13 Aug 2024 Sun

ചെന്നൈ: തമിഴ്നാട് ഘടകം ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് വരികയും തെരഞ്ഞെടുപ്പുകളിൽ എല്ലാം ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരിക്കെ അദ്ദേഹത്തെ മാറുമെന്ന് ഉറപ്പായതോടെ പുതിയ പ്രസിഡൻ്റ് ആരാകുമെന്നത്തിൽ തമിഴകത്ത് ചർച്ച. നടി ഖുശ്ബു സുന്ദർ ഈ പോസ്റ്റിലേക്ക് വരുമെന്നാണ് കരുതുന്നത്. Khushbu to become Tamil Nadu BJP president?; Will Khushbu be able to form an alliance with Vijay’s party.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനില്‍ പഠിക്കാന്‍ പോകുന്നതും പുതിയ ആളെ തേടാൻ കാരണം ആയിട്ടുണ്ട്. അണ്ണാമലൈ ഈ മാസം 28-നാണ് ലണ്ടനിലേക്ക് പോകുന്നത്.

നിലവിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമാണ് ഖുശ്ബു. കഴിഞ്ഞ ദിവസം ഇവർ ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം രാജിവെച്ചിരുന്നു. രാഷ്ട്രീയത്തില്‍ സജീവകുക ലക്ഷ്യമിട്ടാണ് പദവി ഒഴിഞ്ഞതെന്നാണ് ഖുശ്ബു പ്രതികരിച്ചത്. 2023 ഫെബ്രുവരി 27-നാണ് ഖുശ്ബു ദേശീയ വനിതാ കമ്മിഷന്‍ അംഗമാകുന്നത്.

 

നടൻ വിജയ്ൻ്റെ പാർട്ടിയായ തമിഴക വെറ്റ്‌റി കഴകവുമായി സഖ്യമുണ്ടാക്കൽ ആണ് ബിജെപി പ്രസിഡൻ്റ് ആകുന്നതോടെ ഖുശ്ബുവിന് മുമ്പിലുള്ള പ്രഥമ ദൗത്യം. സിനിമാ രംഗത്ത് നിന്നുള്ള നേതാവ് ആയതിനാൽ ഈ ബന്ധം ഉപയോഗിച്ച് വിജയ്നെ NDA യിലേക് അടുപ്പിക്കാൻ ഖുശ്‌ബുവിന് കഴിയും എന്നാണ് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നത്.
ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കുമെന്നാണ് അവർ പറഞ്ഞത്. രാഷ്ട്രീയത്തില്‍ സജീവമാകുന്ന വിജയിന് എന്തെങ്കിലും ഉപദേശം നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിജയ് വളരെ ബുദ്ധിമാനായ വ്യക്തിയാണ്, എന്റെ സഹോദരന് എല്ലാ മംഗളങ്ങളും നേരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി പാടേ പരാജയപ്പെട്ടിരുന്നു. തമിഴ്നാട്ടിൽനിന്ന് ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ബിജെപിക്ക് ഒരാളെയും ജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

മുബൈയിൽ നിഖാത് ഖാൻ എന്നപേരിൽ മുസ്ലിം കുടുംബത്തിൽ ജനിച്ച ഖുശ്ബു 2010 ൽ DMK യിലൂടെ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 2014ൽ കോൺഗ്രസിൽ ചേർന്ന ഇവർ 2020ൽ ആണ് ബിജെപിയിലെത്തിയത്. മലയാളത്തിൽ ഉൾപെടെ നിരവധി സിനിമകളിൽ വേഷമിട്ടു.