03
Jan 2025
Fri
03 Jan 2025 Fri
killed wife of priest during intercourse says accused Johnson

തിരുവനന്തപുരം കഠിനംകുളത്ത് പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിരയെ വീട്ടില്‍ കയറി കുത്തിക്കൊന്നത് ലൈംഗികബന്ധത്തിനിടെയാണെന്ന് പോലീസ് പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തല്‍. ഹോം നഴ്‌സായി ജോലി ചെയ്തുവരുന്ന ജോണ്‍സണ്‍ ഔസേപ്പ് ആണ് ഇക്കാര്യം മജിസ്‌ട്രേറ്റിനോടു പറഞ്ഞത്. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍ ഔസേപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യം നടന്ന ദിവസം രാവിലെ 6.30ഓടെയാണ് പ്രതി ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്. ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ പ്രതി അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്.

കുട്ടി സ്‌കൂളിലേക്ക് പോയതിനു പിന്നാലെ വീട്ടില്‍ കയറിവന്ന ജോണ്‍സന് ആതിര ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സന്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതി ആതിരയുടെ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്.

കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ മാധ്യമങ്ങളിലൂടെയും മറ്റും ജോണ്‍സന്റെ ഫോട്ടോ കണ്ട വീട്ടുകാര്‍ ഇയാളെ തന്ത്രപൂര്‍വം ഇവിടെ ഇരുത്തിയ ശേഷം പഞ്ചായത്തംഗം വഴി വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ജോണ്‍സണ്‍ വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹിതനും മൂന്നു മക്കളുമുള്ള ജോണ്‍സന്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിര കുടുംബമുപേക്ഷിച്ച് ജോണ്‍സനൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് വിവരം.

ALSO READ: പൂജാരിയുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക