ഓട്ടത്തിനിടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയ കാറിലേക്ക് പിന്നാലെ വന്ന വാഹനമിടിച്ചുകയറി ആറുപേര്‍ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ റെവാരിയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്‍മാരുമാണ്.(kills 6 after vehicle rammed into a car which stops midway after tyre burst )
|
ടയര്‍ പൊട്ടിയതിനെ തുര്‍ന്ന് നിര്‍ത്തിയ കാര്‍ പിന്നാലെ വന്ന വാഹനം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് റോഡിനു സമീപത്തെ താഴ്ചയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ധാരുഹിര പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ജഗദീഷ് പറഞ്ഞു.
ടയര്‍ പഞ്ചറായ കാറില്‍ ആറു സ്ത്രീകളും പുരുഷനായ ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു സ്ത്രീകളും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. ഈ കാറിനു പിന്നില്‍ വന്നിടിച്ച വാഹനത്തിലുണ്ടായിരുന്ന അഞ്ചുയാത്രക്കാരില്‍ ഒരാളാണ് മരിച്ച ആറാമന്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





