11
Jan 2026
Fri
11 Jan 2026 Fri
kochi face cream attack

Kochi Mother Brutally Attacked by Daughter കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ സരസുവിനാണ് മകള്‍ നിവ്യയുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊഴിലുറപ്പ് തൊഴിലാളിയായ സരസു ഇളയ മകളായ നിവ്യയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. നിവ്യ സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്‌സ് ക്രീം കാണാതായതാണ് ആക്രമണത്തിന് തുടക്കം. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ടു. തുടര്‍ന്ന് കമ്പിപ്പാര കൊണ്ട് കൈയിലും നെഞ്ചിലും ആഞ്ഞടിക്കുകയായിരുന്നു.

ക്രീം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കരച്ചില്‍കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ എത്തിച്ചത്. സരസുവിന് രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പമാണ് താമസം. നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം.

ALSO READ: എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് മുസ്ലിം വോട്ടുകള്‍ ഒഴിവാക്കാന്‍ ഫോം 7 നല്‍കി; ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരേ പരാതി; ഒഴിവാക്കാനുള്ളവരുടെ കൂട്ടത്തില്‍ ബിഎല്‍ഒയുടെ പേരും

കമ്പിപ്പാര ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ സരസുവിന്റെ വാരിയെല്ല് തകര്‍ന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന് ശേഷം മുങ്ങിയ നിവ്യയെ വയനാട്ടില്‍നിന്ന് പോലീസ് പിടികൂടി. നിവ്യ നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിക്കേസുകളിലടക്കം പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടില്‍ നിവ്യ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

തൊഴിലുറപ്പ് തൊഴിലാളിയാണ് പരുക്കേറ്റ സരസു. ഗുണ്ട ആക്ട് പ്രകാരം നിവ്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.