ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെ കൊല്ലം സ്വദേശി ബ്രിട്ടനില്‍ കുഴഞ്ഞുവീണു മരിച്ചു. കുമ്പളം സ്വദേശിയും വ്യവസായിയുമായ റാഗില്‍ ഗില്‍സ്(27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. ഹൃദയഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ.
|
ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ ഗില്‍സ്, രാജി ഗില്‍സ് ദമ്പതികളുടെ മകനാണ് റാഗില്‍. അഗില്‍ ഗില്‍സ് ഏക സഹോദരനാണ്. ഫെബ്രുവരി 14ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം.
ക്രോയിഡോണിലെ വെസ്റ്റ്കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലം കുമ്പളം സെന്റ് മൈക്കിള്‍സ് ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





