15
Aug 2023
Sat
15 Aug 2023 Sat

എക്സീറ്റര്‍: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോവാനുള്ള ഒരുക്കങ്ങള്‍ക്കിടെ കൊല്ലം പൂയപ്പള്ളി സ്വദേശി ബ്രിട്ടനിലെ എക്‌സീറ്ററില്‍ ഹൃദസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. റെജി ജി ചെക്കാലയില്‍(57) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം റോയല്‍ ഡെവണ്‍ ആന്‍ഡ് എക്സീറ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു റെജി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 23ന് തിരുവനന്തപുരത്ത് വച്ച് റെജിയുടെ മൂത്ത മകളുടെ വിവാഹം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ ഒന്നിന് നാട്ടിലേക്ക് പോവാനിരിക്കെയാണ് അപ്രതീക്ഷിത മരണം.

ബ്രിസ്റ്റോള്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായ റെജി കൊല്ലം പൂയപ്പള്ളി ചെക്കാലയില്‍ കുടുംബാംഗമാണ്. ഭാര്യ: ജൂലി ജോണ്‍ (നഴ്‌സ്, റോയല്‍ ഡെവണ്‍ ആന്‍ഡ് എക്സീറ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റല്‍, എക്സീറ്റര്‍). മക്കള്‍: മെര്‍ലിന്‍, മിറിയം, മെല്‍വിന്‍. സഹോദരങ്ങള്‍: ഓമന അലക്‌സാണ്ടര്‍ (കോട്ടയം), ലിസി മാത്യു (എക്സീറ്റര്‍, യുകെ), സജിമോന്‍ ഗീവര്‍ഗീസ് (എക്സീറ്റര്‍, യുകെ), പരേതനായ ഡോ. മോഹന്‍ ജി. ചെക്കാലയില്‍ (മാര്‍ത്തോമ കോളജ്, തിരുവല്ല). സംസ്‌കാരം പിന്നീട് പൂയപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍.