12
Sep 2025
Wed
12 Sep 2025 Wed
IMG 20250924 WA0065 കൊണ്ടോട്ടി സെന്റർ ജിദ്ദ സൗദി ദേശീയ ദിനം ആഘോഷിച്ചു

ജിദ്ദ: തൊണ്ണൂറ്റി അഞ്ചാമത് സൗദി ദേശീയ ദിനം കൊണ്ടോട്ടി സെൻ്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു.ശറഫിയ ശജ പാർക്കിൽ സ്ത്രീകളും,കുട്ടികളും അടക്കം നൂറിൽപരം ആളുകൾ പങ്കെടുത്തു.സൗദിയുടെ ദേശീയപതാക ഉയർത്തിയും,ദേശീയഗാനം ആലപ്പിച്ചും,മധുരംവിതരണം ചെയ്യ്തും രാജ്യത്തിൻ്റെ ദേശീയ ദിനത്തിന് ഐക്യദാർഡ്യവുമായി പ്രവാസികളും ആഘോഷത്തിൽ പങ്കാളികളായി.പ്രശസ്ത മാപ്പിളപാട്ടു ഗായിക മുക്കം സാജിദയും,മൊയ്തീൻ കോയ കടവണ്ടിയും ചേർന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുറക്കം കുറച്ചു.

whatsapp കൊണ്ടോട്ടി സെന്റർ ജിദ്ദ സൗദി ദേശീയ ദിനം ആഘോഷിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊണ്ടോട്ടി സെൻ്റർ പ്രസിഡൻ്റ് മൊയ്തീൻ കോയ കടവണ്ടി അധ്യക്ഷത വഹിച്ചു.ഒരുമ പ്രസിഡൻ്റ് കബീർ കൊണ്ടോട്ടി ദേശീയ ദിന സദ്ദേശം നൽകി.ഒരുമ ജനറൽ സെക്രട്ടറി സലീം മധുവായി,ഹസ്സൻകൊണ്ടോട്ടി,നൂഹ് ബീമാപള്ളി,ബീഗം ഖദീജ,ഗായിക മുക്കം സാജിദ,അസ്മ കോട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗഫൂർ ചുണ്ടക്കാടൻ,കബീർ തുറക്കൽ,കബീർ നീറാട്,ഇർഷാദ് കളത്തിങ്ങൽ,അഷ്റഫ് കൊട്ടേൽസ്,പി.സി അഷ്റഫ്,ശാലു വാഴയൂർ,നസ്റു തങ്ങൾ,റഫീഖലി തങ്ങൾ,അബ്ദു റഹ്മാൻ നീറാട്,റഫീഖ് മധുവായി,ഹിദായത്തുള്ള, ജാബിർ മധുവായി,നംഷീർ കൊണ്ടോട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.

ALSO READ:ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ചുകയറി വിദ്യാർഥികൾക്ക് പരിക്കേറ്റതിനു പിന്നാലെ ഓട്ടോഡ്രൈവർ ജീവനൊടുക്കി