04
Dec 2025
Wed
04 Dec 2025 Wed
KOTTAYAM BUS ACCIDENT കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസ്സ് അപകടത്തില്‍പ്പെട്ടു; 28 പേര്‍ക്ക് പരിക്ക്

കോട്ടയം നെല്ലാപ്പാറയില്‍ വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയ പോയ ബസ് അപകടത്തില്‍പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്.

whatsapp കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസ്സ് അപകടത്തില്‍പ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ രണ്ടോടെ തൊടുപുഴ – പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. തിരുവനന്തപുരം തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.

വിദ്യാര്‍ഥികള്‍ മൂന്ന് ബസ്സുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. 46 വിദ്യാര്‍ഥികളും, 4 അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം.

ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട വളവ് നിരന്തരമായി അപകടങ്ങള്‍ നടക്കാറുള്ള മേഖലയാണ്. ബസ് നിയന്ത്രണം നഷ്ടമായി മറിയുകയാണ് ഉണ്ടായത്. ബസ് തലകീഴായി മറിയാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.