07
Oct 2023
Tue
07 Oct 2023 Tue

കോട്ടയം: മദ്യലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവാക്കിയ മകനെ കോടാലി കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: മദ്യലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവാക്കിയ മകനെ അമ്മ കോടാലി കൊണ്ട് തലക്ക് അടിച്ചുകൊന്നു. മുണ്ടക്കയം സ്വദേശി അനുദേവ് (45) ആണ് മരിച്ചത്. സംഭവത്തില്‍ മാതാവ് സാവിത്രി(68)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ദേവ് വൈകുന്നേരത്തോടെയാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യ ലഹരിയില്‍ അനുദേവ്, മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. ഇക്കഴിഞ്ഞ 20ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. എന്നാല്‍ കയ്യാലയില്‍ നിന്ന് വീണു പരിക്കേറ്റെന്ന് പറഞ്ഞാണ് മാതാവും ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനുദേവ് തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ പൊലീസ്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. എസ്എച്ഒ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സാവിത്രി കുറ്റം സമ്മതിച്ചത്.

മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് മാതാവ് പറഞ്ഞു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന യുവാവ് അസഭ്യം പറയുകയും ആക്രമണ സ്വഭാവം കാട്ടുന്നതും സഹിക്ക വയ്യാതെയാണ് കൊല ചെയ്തതെന്നാണ് ഇവര്‍ നല്‍കിയ മൊഴിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അനുദേവിന്റെ സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക