14
Jul 2025
Thu
14 Jul 2025 Thu
KSEB announced 5 lakh rupees aid for electrocuted student Midhun's family

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍(13) വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി. സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥുന് ഷോക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബത്തിന് ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടുള്ളത്. കെഎസ്ഇബിയുടെ ഭാഗത്തും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും വൈദ്യുതി ലൈനിന് അടിയില്‍ ഷെഡ് കെട്ടുമ്പോള്‍ അനുമതി തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കും. 15 ദിവസത്തിനുള്ളില്‍ വിശദറിപോര്‍ട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംഭവം ചീഫ് സേഫ്റ്റി കമ്മിഷണര്‍ അന്വേഷിക്കും. ഒന്നരയാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കും.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ് മേധാവിയും (കൊല്ലം റൂറല്‍ ) അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്റെ നിര്‍ദേശം.

അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മിഥുന്റെ മൃതദേഹം ശാസ്താംകോട്ട ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അമ്മ വിദേശത്തുനിന്ന് എത്തിയശേഷമാകും സംസ്‌കാരം.

ALSO READ: കൂട്ടുകാരന്റെ ചെരിപ്പെടുക്കാന്‍ സ്‌കൂളിന്റെ റൂഫിങ് ഷീറ്റിന് മുകളില്‍ കയറിയ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക