01
Jun 2023
Thu
01 Jun 2023 Thu

കൊല്ലം: കായികമന്ത്രി പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് പിഴയടയ്ക്കാൻ നിർദേശം. പുനലൂർ നഗരസഭയിലെ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന് സിഡിഎസ് ഭാരവാഹികൾ നിർദേശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധ യോഗങ്ങളിലും അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്. സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിർദേശമെന്നാണ് ഔദ്യോഗിക വിശദീകരണം.

സിപിഐ മുൻ കൗൺസിലർ സരോജ ദേവി, മുനിസിപ്പൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ടത്.