04
Dec 2025
Mon
04 Dec 2025 Mon
ex-MLA Kuldeep Singh Sengar in Unnao rape case

ഉന്നാവോ ബലാല്‍സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. ഉത്തര്‍പ്രദേശ് മുന്‍ എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിന് ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ചയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നത്. ഇതോടെ സുപ്രീം കോടതിയുടെ അടുത്ത ഉത്തരവ് വരുന്നത് വരെ സെംഗാറിന് ജയിലില്‍ തുടരേണ്ടി വരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്തു.

സി.ബി.ഐയുടെ ഹര്‍ജിയില്‍ നടപടി

ഡല്‍ഹി ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിനെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നടപടി. കേസിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ സെംഗാറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നത് ശരിയല്ലെന്ന് സി.ബി.ഐ വാദിച്ചു. തുടര്‍ന്ന്, ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് കോടതി സെംഗാറിന് നോട്ടീസ് അയച്ചു.

കേസിന്റെ പശ്ചാത്തലം

രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്കും രോഷത്തിനും കാരണമായ കേസാണ് ഉന്നാവ് ബലാത്സംഗക്കേസ്. രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്ത് ഇരയെയും കുടുംബത്തെയും വേട്ടയാടിയെന്ന ആരോപണങ്ങള്‍ കേസിനെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു. ഈ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെംഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

നിലവില്‍ സി.ബി.ഐയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ കുല്‍ദീപ് സിംഗ് സെംഗാര്‍ കസ്റ്റഡിയില്‍ തുടരും.