09
Oct 2025
Mon
09 Oct 2025 Mon
Kumbala school gaza mime

കാസര്‍കോട്: സംഘ പരിവാരത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗസ പ്രമേയക്കിയ മൈം(മൂകാഭിനയം) വീണ്ടും അരങ്ങിലെത്തി. സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ ദിവസം അധ്യാപകര്‍ ഇടപെട്ട് നിര്‍ത്തിവെച്ച മൈം ഷോയാണ് വീണ്ടും അവതരിപ്പിച്ചത്.

whatsapp സംഘപരിവാരത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഗസ മൈം വീണ്ടും അരങ്ങേറി; കുമ്പള സ്‌കൂളില്‍ കനത്ത പോലീസ് കാവല്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത പൊലീസ് സുരക്ഷയിലാണ് മൈം വേദിയിലെത്തിയത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പോലീസ് എത്തിയത്. മൈം അവതരിപ്പിച്ചതിന് പിന്നാലെ സ്‌കൂളിന് പുറത്ത് അമ്പതോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പൊലീസ് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ALSO READ: പ്രകൃതി വിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചു; യുവാവിനെ കൊന്ന് കത്തിച്ച് സുരക്ഷാ ജീവനക്കാരന്‍

വെള്ളിയാഴ്ചയാണ് കുമ്പള സ്‌കൂളില്‍ കലോത്സവത്തിന്റെ ഭാഗമായുള്ള മൈം അവതരണത്തിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഗസ പ്രമേയമായതിനാല്‍ അധ്യാപകര്‍ ഇടപെട്ട് പാതിവഴിയില്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.

പിന്നാലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വാക്കുതര്‍ക്കമാവുകയും ശനിയാഴ്ച നടക്കേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ, മൈം നിര്‍ത്തിവെച്ച നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.