
കുവൈത്തില്‍ ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ടയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഒരു അറബ് പൗരനാണ് ദേശീയ സുരക്ഷയെ ബാധിക്കുകയും രാഷ്ട്രീയ സംവിധാനത്തെ അസ്ഥിരപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിക്കപ്പെട്ട നിരോധിത സംഘവുമായി ബന്ധമുള്ളതായി സംശയിക്കുന്നയാളാണ് പിടിയിലായത്.
![]() |
|
മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ അന്വേഷണങ്ങളില്‍ പ്രതി ആരാധനാലയങ്ങളെ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍, സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കണ്ടെത്തി.
കുവൈറ്റിന്റെ സുരക്ഷ ഉറപ്പാക്കുകയും രാജ്യത്തിന്റെ സ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്താന്‍ നടത്തുന്ന ഏതു ശ്രമത്തെയും നേരിടാന്‍ കഠിനവും നിര്‍ണായകവുമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം കൂടി ഉറപ്പു നല്‍കി.