
വ്യാജമദ്യം കഴിച്ച് നിരവധി പേര് മരിച്ച കുവൈത്തില്‍ കൂറ്റന്‍ വ്യാജമദ്യ ഫാക്ടറി കണ്ടെത്തി. അബ്ദാലി പ്രദേശത്താണ് പാദേശിക മദ്യം നിര്‍മ്മിക്കുന്നതിനായി ഫാക്ടറി ഒരുക്കിയിരുന്നത്. സംഭവത്തില്‍ രണ്ട് ഏഷ്യന്‍ പൗരന്മാരെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കോംബാറ്റിംഗ് നാര്‍ക്കോട്ടിക് പ്രതിനിധീകരിക്കുന്ന ക്രിമിനല്‍ സെക്ടര്‍ അറസ്റ്റ് ചെയ്തു.
![]() |
|
പ്രതികള്‍ അനധികൃത മദ്യം വിദേശ ബ്രാന്‍ഡുകളില്‍ മദ്യത്തിന്റെ കുപ്പികളിലാക്കി വില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉപകരണങ്ങള്‍, പ്രസ്സുകള്‍, ഗണ്യമായ അളവില്‍ വ്യാജ ലേബലുകള്‍, വ്യാപാരമുദ്രകള്‍ എന്നിവ കണ്ടെത്തി. പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
വ്യാജ നോട്ട് കെട്ടുകളും പ്രിന്ററുകളും; കള്ളനോട്ട് സംഘം പിടിയില്‍
ഖൈത്താന്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുവൈത്തില്‍ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തുകയും, രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ താന്‍ ഈ വ്യാജ നോട്ടുകള്‍ വിതരണം ചെയ്തതായി സമ്മതിക്കുകയും ചെയ്തു. സബാഹ് അല്‍-അഹ്മദ് പ്രദേശത്തുള്ള സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷാലെറ്റില്‍ വെച്ചാണ് ഇയാള്‍ കള്ളനോട്ടുകള്‍ നിര്‍മ്മിച്ചിരുന്നത്.
തുടര്‍ന്ന് ഷാലെറ്റില്‍ നടത്തിയ പരിശോധനയില്‍ പോലീസിനെ ഞെട്ടിച്ച കണ്ടെത്തലുകളുണ്ടായി. സ്കാനറുകള്‍ ഘടിപ്പിച്ച 20-ല്‍ അധികം പ്രിന്ററുകള്‍, ഡസന്‍ കണക്കിന് അച്ചടി യന്ത്രങ്ങള്‍ (മിഷീനുകള്‍), പേപ്പറുകള്‍, രാസവസ്തുക്കള്‍ എന്നിവ കണ്ടെടുത്തു. അതോടൊപ്പം, ആയിരക്കണക്കിന് പ്രിന്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ നോട്ടുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.