29
Oct 2025
Mon
29 Oct 2025 Mon
Kuwait winter wonder land

ഓരോ വര്‍ഷവും ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കുവൈത്ത് വിന്റര്‍ വണ്ടര്‍ ലാന്റിന്റെ നലാം പതിപ്പ് നവംബര്‍ 6 ്മുതല്‍. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആവേശം പകരുന്ന വണ്ടര്‍ലാന്റ് പ്രഖ്യാപനം നടത്തിയത് ടൂറിസം എന്റര്‍പ്രൈസസ് കമ്പനിയുടെ സിഇഒ അന്‍വര്‍ അല്‍-ഹുലൈല ആണ്.

whatsapp ലോകത്തിലെ ഏറ്റവും വലിയ കോസ്റ്റര്‍ റോള്‍; കുവൈത്ത് വിന്റര്‍ വണ്ടര്‍ ലാന്റ് നവംബര്‍ 6 മുതല്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗള്‍ഫ് സ്ട്രീറ്റിനോട് ചേര്‍ന്നുള്ള അല്‍ ഷാബ് പ്രദേശത്ത് 129,000 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്ന വിന്റര്‍ വണ്ടര്‍ലാന്‍ഡ് ഈ വര്‍ഷം കൂടുതല്‍ വിപുലീകരിച്ചാണ് എത്തുന്നത്. പുതിയ സീസണില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന 60-ല്‍ അധികം ഗെയിമുകളും ആകര്‍ഷണങ്ങളും ഉണ്ടാകും.

പ്രധാന ആകര്‍ഷണങ്ങള്‍:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോസ്റ്റര്‍ റോള്‍

വിവിധ ഷോകള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള വിനോദ തിയേറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ട്രെയിന്‍

രണ്ട് ഹൊറര്‍ കോട്ടകള്‍

കുട്ടികള്‍ക്കായി മൂന്ന് പ്രത്യേക ഏരിയകള്‍

കുവൈത്തിലെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ സ്‌കേറ്റിംഗ് റിങ്ക്

ഒരു സിനിമാ ഗെയിം

3,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള തിയേറ്റര്‍

മുന്‍ സീസണുകളില്‍ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ പാര്‍ക്ക് വികസിപ്പിച്ചിരിക്കുന്നതെന്നും അന്‍വര്‍ അല്‍-ഹുലൈല കൂട്ടിച്ചേര്‍ത്തു.