30
Jan 2023
Sat
30 Jan 2023 Sat

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകനും ബിസിനസുകാരനുമായ ലളിത് മോഡിയുടെ നില ഗുരുതരം. രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ കൊവിഡ് ബാധിച്ച ലളിത് മോഡി ലണ്ടനില്‍ ചികില്‍സയിലാണ്. ഓക്‌സിജന്റെ സഹായത്തിലാണ് കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഡിക്ക് ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്. മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിതാ സെന്നും ലളിത് മോഡിയും തമ്മിലുള്ള ബന്ധം അടുത്തിടെ ഇരുവരും സ്ഥിരീകരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത അധിപനായിരുന്നു അദ്ദേഹം. ലോകക്രിക്കറ്റിലെ പുതുവിപ്ലവമായ ഐപിഎല്ലിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ ലോക പ്രശ്‌സതനാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക