യമാലും കാമുകിയും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആരാധകരെ ത്രസിപ്പിക്കുന്ന പ്രണയ സല്ലാപ ചിത്രങ്ങള്‍ പുറത്ത്. ഫ്രാന്‍സിലെ പാരിസിലേക്ക് സ്പാനിഷ് ഫുട്‌ബോള്‍ താരം ലമീന്‍ യമാലും കാമുകിയായ ഇന്‍ഫ്‌ലുന്‍സര്‍ ഇനസ് ഗാര്‍ഷ്യ സാന്റോസും ഉല്ലാസയാത്ര നടത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
|
യമാലും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇനസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘പാരിസില്‍ 24 മണിക്കൂര്‍’ എന്ന കാപ്ഷന്‍ സഹിതമാണ് ചിത്രങ്ങള്‍.
ബാര്‍സലോണ താരമായ യമാല്‍, സ്പാനിഷ് ലാലിഗ സീസണ്‍ തുടങ്ങിയതിനു പിന്നാലെ നല്ല തിരക്കിലാണ്. ഇതിനിടെ കിട്ടിയ ഒരു ദിവസത്തെ ഇടവേളയിലാണ് താരവും കാമുകിയും കൂടി പാരിസിലേക്ക് പറന്നത്. സ്വകാര്യ ജെറ്റിലായിരുന്നു യാത്ര.
പാരിസില്‍ യമാലിനൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ ഒരു ആല്‍ബം തന്നെയാണ് ഇനസ് ഗാര്‍ഷ്യ പങ്കുവച്ചിരിക്കുന്നത്. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ആസ്വദിച്ച ഭക്ഷണം, സന്ദര്‍ശിച്ച ആഡംബര കടകള്‍, നടത്തിയ സൈക്കിള്‍ സവാരി എന്നിവയുടെ ചിത്രങ്ങളെല്ലാം അപ്ലോഡ് ചെയ്തിട്ടുണ്ട്.
🎥 | Lamine Yamal & Inés García 🫂❤️ pic.twitter.com/F9zAIs6jcX
— Access Yamal (@AccessYamal) September 3, 2026
സൈക്കിള്‍ സവാരിയെക്കുറിച്ച് ലമീന്‍ യമാല്‍ ഒരു കമന്റും പോസ്റ്റിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. ”ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ ജീവനേ, അതു കൊണ്ട് ഇനി നിന്നെ ഞാന്‍ സൈക്കിള്‍ ഓടിക്കാന്‍ അനുവദിക്കില്ല.” എന്നായിരുന്നു തമാശ രൂപേണയുള്ള യമാലിന്റെ വാക്കുകള്‍. ഇനസ് ഓടിച്ചിരുന്ന സൈക്കിള്‍ മറിഞ്ഞു കിടക്കുന്ന ഒരു ചിത്രവും പോസ്റ്റിലുണ്ട്. പാരിസിലെ പ്രണയ സല്ലാപത്തിന് അവര്‍ തിരഞ്ഞെടുത്തത് അവിടുത്തെ ഏറ്റവും ആഡംബരമേറിയ ഒരു ഹോട്ടലാണ്. ഏകദേശം 3.7 ലക്ഷം രൂപയാണ് ഒരു ദിവസത്തെ മുറിവാടക.
ഒരു സോഫയില്‍ ഇരുവരും പ്രണയബദ്ധരായി കിടന്നു സംസാരിക്കുന്ന ഒരു വിഡിയോയും പോസ്റ്റിലുണ്ട്. പാരിസ് യാത്രയുടെ ചിത്രങ്ങള്‍ ലമീന്‍ യമാലും പങ്കുവച്ചിട്ടുണ്ട്. ‘രാജകുമാരി’ എന്ന കാപ്ഷനോടെയാണ് ഇനസിന്റെ ചിത്രങ്ങള്‍ യമാല്‍ റീപ്പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫിഫ ലോകകപ്പ് മുതല്‍ യമാലും ഇനസും തമ്മിലുള്ള പ്രണയബന്ധം സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. യമാലിന്റെ മത്സരങ്ങള്‍ കാണാന്‍ ഇനസ് സ്റ്റേഡിയങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.
Tags: Lamine Yamal, Ines Garcia Santos, Lamine Yamal Girlfriend, FC Barcelona, Lamine Yamal Paris Trip, Football News Malayalam, Sports News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




