20
Sep 2026
Sun
20 Sep 2026 Sun
Vidharsha K Vinod

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ചരിത്ര മെഡല്‍ സ്വന്തമാക്കി മലയാളി താരം വിദര്‍ശ.കെ. വിനോദ്. പത്ത് മീറ്റര്‍ വനിത എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതാണ് താരത്തിന്റെ നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദര്‍ശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • ചരിത്ര നേട്ടം: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമായി കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദ്.
  • വെള്ളി മെഡൽ: 10 മീറ്റർ വനിതാ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്.
  • ഇന്ത്യൻ ടീം: വിദർശയ്ക്കൊപ്പം എലവേനിൽ വാളരിവൻ, സോനം മസ്‌കർ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് വെള്ളി നേടിയത്.
  • പോയിന്റ്: 1898 പോയിന്റ് നേടിയ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചപ്പോൾ 1904.2 പോയിന്റുമായി ചൈന സ്വർണം നേടി; 1898 പോയിന്റുമായി ജപ്പാൻ വെങ്കലം നേടി.
  • അടുത്ത മത്സരം: സെപ്റ്റംബർ 26ന് 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കും.
  • ഷൂട്ടിങ്ങിലേക്കുള്ള പ്രവേശനം: 2018ൽ എൻസിസിയിലൂടെയാണ് വിദർശ ഷൂട്ടിങ്ങിലേക്ക് എത്തിയത്. 2019ൽ ഇത് പ്രൊഫഷനായി തിരഞ്ഞെടുക്കുകയായിരുന്നു.

വിദര്‍ശയുള്‍പ്പടെ മൂന്ന് പേരടങ്ങുന്ന ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. എലവേനില്‍ വാളരിവനും സോനം മസ്‌കറുമാണ് ടീമിലെ മറ്റ് രണ്ട് പേര്‍. 1898 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. 1904.2 പോയിന്റുകള്‍ നേടിയ ചൈന സ്വര്‍ണ്ണം നേടിയപ്പോള്‍ 1898 പോയിന്റുകള്‍ നേടിയ ജപ്പാനാണ് വെങ്കലം നേടിയത്.

ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെയാണ് താരത്തിന്റെ നേട്ടം. സെപ്റ്റംബര്‍ 26ന് 50 മീറ്റര്‍ റൈഫിള്‍ ഇനത്തിലും വിദര്‍ശ മത്സരിക്കുന്നുണ്ട്.

ആദ്യമായി പങ്കെടുത്ത ഏഷ്യന്‍ ഗെയിംസില്‍ തന്നെ മെഡല്‍ ലഭിച്ചതില്‍ ഒരുപാടു സന്തോഷമുണ്ടെന്ന് വിദര്‍ശ പറഞ്ഞു. കുടുംബത്തിന്റെയും കോച്ചിന്റെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താന്‍ കഴിഞ്ഞത്. ഇന്നത്തെ മെഡല്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കേരളത്തില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും കേരളം ജോലി നല്‍കിയാല്‍ സ്വീകരിക്കുമെന്നും വിദര്‍ശ പറഞ്ഞു.

2018ല്‍ എന്‍സിസി യിലൂടെയാണ് ഷൂട്ടിംഗിലേക്ക് വന്നത്. 2019ല്‍ ഇത് പ്രൊഫഷനായി തീരുമാനിച്ചു. ഡല്‍ഹിയിലാണ് പ്രധാനമായും ട്രെയിനിങ് നടക്കുന്നത്. കേരളത്തില്‍ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ചില്‍ പ്രാക്ടീസ് ചെയ്യാന്‍ സൌകര്യമുണ്ട്. എല്ലാ ജില്ലകളിലും അസോസിയേഷനുകളുണ്ടെന്നും മെമ്പര്‍ഷിപ്പ് എടുത്ത് പ്രാക്ടീസ് ചെയ്യാവുന്നതാണെന്നും വിദര്‍ശ പറഞ്ഞു.

Tags: Vidharsha K Vinod, Asian Games, Asian Games 2026, Shooting, Shooting Medal, Air Rifle, 10m Air Rifle, Indian Shooting Team, Kerala Sports, Malayalam Athlete, Thiruvambady, Kozhikode, Silver Medal, India Sports, Asian Games Shooting

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക