യുഎസിലെ എറ്റവും വലിയ ക്ഷേത്രം അടുത്ത മാസം വിശ്വാസികൾക്കായി തുറക്കും. ന്യൂജഴ്സിയിലെ റോബിൻസ്വില്ലെ ടൗൺഷിപ്പിൽ നിർമിച്ചിരിക്കുന്ന ബാപ്സ് സ്വാമിനാരായൺ അക്ഷർധാം ഒക്ടോബർ എട്ടിനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. ഒക്ടോബർ 18ന് സന്ദർശകർക്കായി തുറന്നുനൽകും.
|
183 ഏക്കർ ഭൂമിയിൽ നിർമിച്ചിരിക്കുന്ന ക്ഷേത്രം 12 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. ക്ഷേത്രനിർമാണത്തിനാവശ്യമായ ശിലകളും മാർബിളുകളും ഗ്രൈനൈറ്റുകളുമൊക്കെ ഇന്ത്യ, ചൈന, തുർക്കി, ഗ്രീസ്, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നാണ് എത്തിച്ചത്.
ഇന്ത്യൻ സംസ്കാരത്തിനുസൃതമായാണ് ക്ഷേത്രനിർമാണം. പതിനായിരത്തിലധികം പ്രതിമകളും ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെയും നൃത്യരൂപങ്ങളുടെയും കൊത്തുപണികളും ക്ഷേത്രത്തിലുണ്ടാവും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


