പുല്ല് വെട്ടുന്ന ജോലി… കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഒരു സാധാരണ തൊഴില്‍ മാത്രമായാണ് തോന്നുക. എന്നാല്‍ ഈ ജോലി ചെയ്ത് മാസം 10 മുതല്‍ 15 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
|
അമേരിക്കയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ ഇശ്വര്‍ യാദവ് പങ്കുവെച്ച വീഡിയോയില്‍, ലോണ്‍ മോയിംഗ് അഥവാ പുല്ല് വെട്ടുന്ന ജോലി ചെയ്യുന്ന ഒരാള്‍ മാസം 10 മുതല്‍ 15 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുവെന്നാണ് അവകാശവാദം. മാത്രമല്ല, സ്വന്തമായി ഒരു ഓഡി കാറും ഇയാള്‍ക്കുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്.
വീഡിയോ വൈറലായതോടെ തൊഴിലെന്നാല്‍ ചെറുതോ വലുതോ ഇല്ലെന്നും കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുമ്പോള്‍ ഏത് ജോലിയും മികച്ചതാണെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. അതേസമയം, ഈ വരുമാന കണക്കുകള്‍ എത്രത്തോളം കൃത്യമാണെന്ന് ചോദ്യം ചെയ്യുന്നവരുമുണ്ട്.
എന്തായാലും, ജോലിയുടെ പേര് നോക്കിയല്ല, അതിന്റെ മൂല്യവും സാധ്യതയും നോക്കിയാണ് വിലയിരുത്തേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ വൈറല്‍ വീഡിയോ.’
lawn mowing job salary in us


