പേജറുകളും വാക്കിടോക്കികളും കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 37 ആയെന്ന് ലബനാന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ്. പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച ആദ്യദിവസം 12 പേര്‍ കൊല്ലപ്പെടുകയും 2323 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാം ദിവസമുണ്ടായ വാക്കിടോക്കി പൊട്ടിത്തെറിയിലും ആദ്യദിവസത്തെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ നിന്നുമായി 25 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 37 ആയി ഉയര്‍ന്നത്.
|
മൂവായിരത്തിലേറെ പേരാണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ മുന്നൂറോളം പേരുടെ നില ഗുരുതരമാണ്. ഇസ്രായേലാണ് ആക്രമണത്തിനു പിന്നിലെന്ന് ഹിസ്ബുല്ലയും ലബനാനും കുറ്റപ്പെടുത്തി. ആക്രണത്തിനു തിരിച്ചടിയായി ഇസ്രായേലിനു നേരെ ഹിസ്ബുല്ല ഡ്രോണാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വടക്കന്‍ ഇസ്രായേലിലാണ് സ്‌ഫോടകവസ്തുക്കള്‍ വഹിച്ച ഡ്രോണുകള്‍ പതിച്ചതെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





