21
Jun 2023
Thu
21 Jun 2023 Thu

പാരീസ്: അര്‍ജന്റീനന്‍ സൂപ്പര്‍ ലയണല്‍ മെസ്സി ഈ സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടുമെന്ന് അറിയിച്ച് പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫര്‍ ഗ്ലാറ്റിയര്‍. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജഴ്സിയില്‍ മെസ്സിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു.’ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു-ഗാല്‍ട്ടിയര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ ക്ലബ്ബായ ബാഴ്സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസ്സി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്‍ ഹിലാലില്‍ കളിക്കാന്‍ മെസ്സി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മെസ്സിയെ സ്വന്തമാക്കാന്‍ എത്രവേണമെങ്കിലും പണം മുടക്കാന്‍ തയ്യാറാണ് അല്‍ ഹിലാല്‍. ഒരു ബില്യണ്‍ ഡോളര്‍ (8200 കോടി രൂപ) വരെ മെസ്സിയ്ക്ക് വേണ്ടി ക്ലബ്ബ് മുടക്കാന്‍ തയ്യാറാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായിത്തുടങ്ങി.