|
ലക്‌നൗ: തിരിക്കുപിടിച്ച റോഡിലൂടെ സ്‌കൂട്ടറിൽ മുഖാമുഖം കെട്ടിപ്പിടിച്ച് പെൺകുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്‌കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പൊലിസ് പറഞ്ഞു. ഉത്തർപ്രദേശിലെ ലക്‌നൗ നഗരത്തിൽ കഴിഞ്ഞദിവസമാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായതോടെയാണ് സ്‌കൂട്ടർ ഓടിച്ചയാളെ പൊലിസ് അന്വേഷിച്ച് കണ്ടെത്തിയത്.
മോട്ടർ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടർ ഓടിക്കുന്നയാളെ പെൺകുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയിൽ. വിഡിയോയിൽ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. യുവാവിന്റെ സ്‌കൂട്ടർ പിടിച്ചെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



